പ്രമുഖ വ്യക്തികളെയും ഊരുമൂപ്പന്‍മാരെയും ആദരിച്ച് റിലയന്‍റ് ഫൗണ്ടേഷന്‍റെ ഓണാഘോഷം

reliant-foundation-onam-celebration
SHARE

റിലയന്‍റ് ഫൗണ്ടേഷന്‍റെ ഓണാഘോഷത്തിന്‍റെ ഭാഗമായി എറണാകുളം കോതമംഗലത്ത് പ്രമുഖ വ്യക്തികളെയും ഊരുമൂപ്പന്‍മാരെയും ആദരിച്ചു. തിരുവനന്തപുരം വി.എസ്.എസ്.സിയില്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ച പി.എം.എബ്രഹാം, ഡോ. ഹെലന്‍ ബേസില്‍ എന്നിവരെ അനുമോദിച്ചു.  ഒപ്പം ഊരമൂപ്പന്‍മാരെ ആദരിക്കുകയും ഓണക്കോടി ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ.ശിവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിലയന്റ് ക്രഡിറ്റ്സ് ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. വെസ് ചെയര്‍മാന്‍ ജെയിംസ് ജോസഫ്, മാനേജിങ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍, സി.ഇ.ഒ ജൈമോന്‍ ഐപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Reliant foundation Onam celebration

MORE IN BUSINESS
SHOW MORE