
ഗോപു നന്തിലത്തില്‍ ഓണത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും വില്‍പന്ന വര്‍ധിച്ചു. വന്‍തോതില്‍ ഓഫറുകളാണ് ഓണവിപണിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ തൃശൂരിലെ ഷോറൂമാണിത്. ഓണത്തിരക്കിലാണ് ഇതുപോലുള്ള ഓരോ കടകളും. വ്യത്യസ്തമായ ഓഫറുകള്‍ പ്രഖ്യാപിച്ച് കടുത്ത മല്‍സരമാണ് വിപണിയില്‍. ഉപഭോക്താക്കള്‍ക്കായി കൈനിറയെ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ കാത്തിരിക്കുന്നത്. പ്രതിദിന നറുക്കെടുപ്പുകളും ബംപര്‍ നറുക്കെടുപ്പുകളുമായി ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളാണ് വിപണിയില്‍.
ഓണം പ്രമാണിച്ച് ഞായറാഴ്ചയിലും ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്രാടം വരെ ഷോറൂമുകളില്‍ വമ്പിച്ച തിരക്കാണ് പ്രതീക്ഷിക്കുന്നത്. മഴ മാറി നില്‍ക്കുന്നത് വിപണിയ്ക്ക് അനുകൂലമാണ്. ഷോപ്പിങ്ങിനിറങ്ങാന്‍ ആളുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം. ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ നിന്ന് വ്യത്യസ്തമായി സാധനങ്ങള്‍ നേരില്‍ക്കണ്ടു ഡിസ്കൗണ്ടോടെ വാങ്ങാമെന്നതാണ് സവിശേഷത.