
വേറിട്ട ഓണാഘോഷങ്ങള്‍ക്ക് കളമൊരുക്കി വണ്ടര്‍ലാ കൊച്ചിയില്‍ കയറില്‍ തീര്‍ത്ത മഹാബലിയുടെ വമ്പന്‍ ഇന്‍സ്റ്റലേഷന്‍. പതിനഞ്ച് അടി ഉയരത്തില്‍ നിര്‍മിച്ച മഹാബലി രൂപത്തിനായി വണ്ടര്‍ലായ്ക്കൊപ്പം കയര്‍ഫെഡും കൈകോര്‍ത്തു. കയര്‍ഫെഡ് വൈസ് പ്രസിഡന്റ് ആര്‍.സുരേഷും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദും ചേര്‍ന്നാണ് മഹാബലി രൂപം അനാഛാദനം ചെയ്തത്. വണ്ടര്‍ലാ പാര്‍ക്കില്‍ നാളെ മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നീളുന്ന ഓണാഘോഷങ്ങള്‍ക്ക് മഹാബലി പകിട്ടേകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാബലി രൂപം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് കരസ്ഥമാക്കിയതായി വണ്ടര്‍ലാ മാനേജിങ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ വണ്ടര്‍ലായില്‍ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.