
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍ ഡി റെയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നട്ടെല്ലിനുള്ള ശസ്ത്രക്രിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തി. സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ.ആര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നട്ടെല്ലിന്‍റെ കൂനും വളവും നിവര്‍ത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഖത്തര്‍ മലയാളികളായ ബോബന്‍ –ലിന്‍സി ദമ്പതികളുടെ മകള്‍ 13 വയസുള്ള അഡോണയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്. 100 ഡിഗ്രിയിലധികം വളഞ്ഞ കുട്ടിയുടെ നട്ടെല്ല് ശസ്ത്രക്രിയയിലൂടെ നേരെയാക്കി.