ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ എജ്യുക്കേഷണൽ കോഴ്സ് അമൃതയില്‍

isrs
SHARE

ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ഹോസ്പിറ്റലിൽ തുടക്കമായി. കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന പരിപാടി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. നൂതന കാൻസർ, ട്യൂമർ ചികിത്സാ സൗകര്യങ്ങളും, സൈബർ നൈഫ് പോലുള്ള ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള റേഡിയോ സർജറി, ഓങ്കോളജി മേഖലകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടർക്കിയിലെ സൈബർ നൈഫ് സെന്ററിലെ പ്രൊഫസർ സെൽകുക്ക് പീറ്റർ, എംഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിലെ പ്രൊഫസർ ഇയാൻ മക്കുച്ചിയോൻ, യുഎസിലെ മിയാമി കാൻസർ സെന്ററിൽ നിന്നുള്ള ഡോ. രൂപേഷ് കൊട്ടെച്ച തുടങ്ങിയവർ പങ്കെടുത്തു .

MORE IN BUSINESS
SHOW MORE