
പുതിയ രണ്ടിനം ബിസ്ക്കറ്റുകള്‍ കൂടി വിപണിയിലിറക്കി ക്രേസ് ബിസ്ക്കറ്റ്സ്. ചോക്ലേറ്റ് ക്രീമോടുകൂടിയ ബോര്‍ബോണ്‍, ചോക്ലേറ്റ് കുക്കീസായ ചോക്കോ റോക്കി എന്നിവയാണ് ഓണത്തോട് അനുബന്ധിച്ച് വ്യവസായ മന്ത്രി പി.രാജീവ് വിപണിയിലിറക്കിയത്. മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി പുറത്തിറിക്കുന്നതിന് ക്രേസ് പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തില്‍ മലയാളികളുള്ള എല്ലായിടത്തും ക്രേസ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. ക്രേസ് ബിസ്ക്കറ്റ്സിന്റെ കയറ്റുമതി രണ്ടുമാസത്തിനുള്ളില്‍ തുടങ്ങുമെന്ന് ഡയറക്ടര്‍ അലി സിയാന്‍ പറഞ്ഞു. കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് വി.എ.ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.