
വി.കെ.സിയുടെ പുതിയ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡ് വി.കെ.സി ഡിബോണ്‍ വിപണിയിലെത്തി. വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ്കോയ, റിയാലിറ്റി ഷോ താരം ആര്യനന്ദയ്ക്ക് ഫൂട്ട്‌വെയര്‍ നല്‍കി ബ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ലോഗോ പ്രകാശനവും നടന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലാകും ഡിബോണ്‍ ശ്രേണിയിലെ പാദരക്ഷകള്‍ വിപണിയിലെത്തുകയെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി റസാഖ് പറഞ്ഞു. കോഴിക്കോട് നടന്ന ചടങ്ങില്‍ വി.കെ.സി ഡയറക്ടര്‍മാരായ വി.റഫീക്ക്, മുഹമ്മദ് കുട്ടി, വി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്പോര്‍ട് ഷൂ, സാന്‍ഡല്‍സ്, ക്ലോഗ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്തയിനം ചെരുപ്പുകളാണ് ഡിബോണ്‍ ബ്രാന്‍ഡിനുകീഴില്‍ വിപണിയിലെത്തുന്നത്.