
കണ്ണൂർ പയ്യാമ്പലത്ത് കേരള ദിനേശിന്റെ നവീകരിച്ച സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു. ദിനേശ് വസ്ത്രങ്ങൾ, കുട, കറി പൗഡറുകൾ,കറി മസാലകൾ ,തേങ്ങാപ്പാൽ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് സൂപ്പർ മാർക്കറ്റിൽ ലഭ്യമാവുക. ഉദ്ഘാടന ചടങ്ങിൽ കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. വിസ്മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥിൽ നിന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ രജിത ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി ആദ്യ വിൽപന നിർവഹിച്ചു.