
ഐ.എം.എ ഇന്ത്യന്‍ മാര്‍ക്കറ്റിങ് അവാര്‍ഡ് സൗത്തില്‍ മനോരമ ന്യൂസിന് നേട്ടം. മികച്ച സാമൂഹിക പ്രതിബദ്ധതാ കാറ്റഗറിയില്‍ മനോരമ ന്യൂസിലെ നാട്ടുസൂത്രം കാംപെയിന്‍ ഗോള്‍ഡ് അവാര്‍ഡ് നേടി. ബെംഗളുരുവില്‍ നടന്ന ചടങ്ങില്‍ മനോരമ ന്യൂസ് ഔട്ട് പുട്ട് എഡിറ്റര്‍ ജയമോഹന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട 10 എന്‍ട്രികളില്‍ നിന്ന് ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് എം.ഡി. ചന്ദ്ര കര്‍ലോമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.