
അന്തരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങി ഹൈം ഗ്ലോബല്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലുലു ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം എ യൂസഫലി ഹൈം ബ്രാന്‍ഡിനെ കേരളത്തിനായി അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ആദ്യ ഉല്‍പ്പന്നമെന്ന നിലയില്‍ ക്യു.എല്‍.ഇ.ഡി ടിവികളാണ് ഹൈം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, മുന്‍ മന്ത്രി ഇ.പി.ജയരാജന്‍, പാണക്കാട് സയ്യിദ് റാഷിദ് അലി ശിഹാബ് തങ്ങള്‍, എ എന്‍ രാധാകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, നവാസ് മീരാന്‍, വി.കെ.സി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.