ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ പതിമൂന്നാം വര്‍ഷത്തിലേക്ക്

lakshya 1006
SHARE

പതിമൂന്നാം വര്‍ഷത്തിലേക്ക് കടന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സുസ്ഥിര– സമ്പൂർണ കരിയർ സാധ്യതകളുള്ള കോമേഴ്‌സ് മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ അടക്കമാണ് ലക്ഷ്യ വരും വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത്. 2011ൽ ആരംഭിച്ച കൊച്ചിയിലെ ആദ്യ ബ്രാഞ്ചില്‍നിന്ന് പതിമൂന്നാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ലക്ഷ്യയ്ക്കുള്ളത് എട്ട് ശാഖകളാണ്. എഴുപത്തിഅയ്യായിരം പേര്‍ ഇതിനകം പഠിച്ചിറങ്ങിയ സ്ഥാപനത്തില്‍ ACCA , CA കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുകയാണ്. ഒാഫ് ലൈന്‍ ഒാണ്‍ലൈന്‍ ഹൈബ്രിഡ് ക്ളാസ്റുമുകള്‍ രാജ്യത്താകമാനം എത്തിക്കുകയാണ് ഇനി ലക്ഷ്യമെന്ന് ലക്ഷ്യയുടെ എം.ഡി. ഒാര്‍വെല്‍ ലയണല്‍ പറഞ്ഞു.

നിലവില്‍ കോഴിക്കോട്, തൃശൂർ, കോട്ടയം , കണ്ണൂർ, തിരുവനന്തപുരം, ദുബായ് , ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ലക്ഷ്യക്ക് നിലവിൽ ശാഖകളുള്ളത് എസിസിഎ, സിഎ, സിഎംഎയുഎസ്എ, സിഎംഎ ഇന്ത്യ, സിഎസ് എന്നീ പ്രഫഷണൽ കോഴ്സുകളും, യുജി- പിജി പ്രോഗ്രാമുകളും ഇന്റഗ്രേറ്റഡ് കോഴ്സുകളും ലക്ഷ്യ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. 

Indian Institute of Commerce Lakshya completes Thirteen Years

MORE IN BUSINESS
SHOW MORE