രാജ്യാന്തര നഴ്സസ് ദിനാഘോഷം ; നഴ്സുമാരെ ആദരിച്ച് ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ്

Eastern-Condiments-gives-tribute-to-Nursing-Staff
SHARE

രാജ്യാന്തര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ നഴ്സിങ് ജീവനക്കാര്‍ക്കും ആദരവുമായി ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ്. രോഗീപരിചരണത്തില്‍ സ്വജീവനേക്കാള്‍ വിലകല്‍പിക്കുന്ന നഴ്സുമാരുടെ സ്നേഹവും പരിചരണവും ലഭിക്കാത്ത ഒരാളും ലോകത്തുണ്ടാകില്ലെന്ന് ദിനാഘോഷം ഉദ്ഘാടനം ചെയ്ത മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. സിനിമാതാരം ശ്രിയ മുഖ്യാതിഥിയായിരുന്നു. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സി.എച്ച്.ആര്‍.ഒ  റോയ് കുളമയ്ക്കല്‍ ഈനാസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നഴ്സുമാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ആശുപത്രി അധികൃതരും ചടങ്ങില്‍ പങ്കെടുത്തു.

International Nurses Day celebration; Eastern Condiments  gives tribute to Nursing Staff

MORE IN BUSINESS
SHOW MORE