
മലബാര്‍ ഗ്രൂപ്പിന്റെ പ്ലയാസ അമ്യൂസ്മെന്റ് പാര്‍ക്ക് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ഗോകുലം ഗലേറിയയില്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് നിര്‍വഹിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമായ എന്റര്‍ടെയ്ന്‍മെന്റ് അനുഭവങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയത്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക കിഡ്സ് റൈഡുകളുമുണ്ട്. ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.മായിന്‍കുട്ടി, എം.ഡി ഒ അഷര്‍ എന്നിവരും പങ്കെടുത്തു.