മലബാർ ഗോൾഡ് ആർട്ടിസ്ട്രി സ്റ്റോർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

malabarmarketing
SHARE

മലബാർ ഗോൾഡിന്റെ ഏറ്റവും വലിയ ഷോറൂമായ ആർട്ടിസ്ട്രി സ്റ്റോർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. അഞ്ചു നിലകളിലായി ഷോപ്പിങ് ഏരിയയും മൂന്നു നിലകളിലായി പാർക്കിങ് ഏരിയയും ഉൾപ്പടെ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ പങ്കെടുത്തു. കുടുതൽ നിലവാരത്തിലുള്ള ഇത്തരം ഇരുപതോളം ആർട്ടിസ്ട്രി സ്റ്റോറുകൾ ഉടൻതന്നെ രാജ്യത്തെ പല നഗരങ്ങളിലും തുടങ്ങുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

MORE IN BUSINESS
SHOW MORE