
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പൂര്‍ത്തിയായ മലബാര്‍ ഗ്രൂപ്പിന്‍റെ പാര്‍പ്പിട പദ്ധതി, ക്ലൗഡ്ബറി സിഗ്നേച്ചര്‍ വില്ലമെന്‍റ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.റഹീം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് അള്‍ട്രാ ലക്ഷ്യറി സെഗ്മന്‍റില്‍ വരുന്ന പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. മലബാര്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സും മന്ത്രി ഉദ്ഘാടനം ചെയ്തു.