ആസ്റ്റർ മെഡ്സിറ്റിയിൽ റോബോട്ടിക്സ് എക്സ്പോയ്ക്ക് തുടക്കം

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ റോബോട്ടിക്സ് എക്സ്പോയ്ക്ക് തുടക്കമായി. ടി. ജെ വിനോദ് എം. എൽ. എ ആണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്. യൂറോളജി, ഗൈനക്കോളജി, ലിവർ സർജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ആധുനിക റോബോട്ടിക്സ് സർജിക്കൽ സംവിധാനങ്ങൾ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റോബോട്ടിൽ ശാസ്ത്രക്രിയ രീതി നേരിട്ട് കണ്ടും, പ്രവർത്തിപ്പിച്ചും പരിശീലിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. രാവിലെ 9.30 മുതൽ രാത്രി 7 മണി വരെയാണ് പ്രവേശനം.

Robotics Expo has started at Kochi Aster Medcity