
മേയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മല്‍സരത്തിന്റെ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ കൊച്ചിയില്‍ പ്രകാശനം ചെയ്തു. പുലര്‍ച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്നാണ് മാരത്തണ്‍ ആരംഭിക്കുന്നത്. മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിലോ മീറ്റര്‍, മൂന്ന് കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മല്‍സരം. മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. പതിനെട്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള മികച്ച അത്‌ലീറ്റുകളുടെ സാന്നിധ്യമുണ്ടാകും. എല്ലാ വിഭാഗങ്ങളിലും പുരുഷ– വനിതാ അത്‌ലീറ്റുകള്‍ക്ക് പ്രത്യേകമായി സമ്മാനമുണ്ടായിരിക്കും.