
മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഈ മാസം 25 മുതല്‍ 27 വരെ നടക്കും. പ്രമോട്ടര്‍മാരുടേയും നിലവിലുള്ള നിക്ഷേപകരുടേയും നാലുകോടി അന്‍പത്തെട്ടായിരത്തി എണ്ണൂറ്റിഎണ്‍പത്തിനാല് ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1,025 രൂപ മുതല്‍ 1,080 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 13 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.