സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ റോബോട്ടിക്ക് എക്സിബിഷന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ തുടക്കമായി. മുന്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എക്സിബിഷനില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്‍റെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കാനും സാധിക്കും . പ്രദര്‍ശനം ഈ മാസം 26 വരെ നീളും. ഡോ. വി.പി സലിം, ഡോ. പി എന്‍ അജിത, ഡോ. സുര്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Medical Robotics Exhibition started at Aster Mims Hospital, Kozhikode