
അക്ഷയതൃതീയ ദിനത്തില്‍ ഏറ്റവുമധികം വൈവിധ്യമുള്ള ആഭരണശേഖരത്തിന്‍റെ ലോക റെക്കോര്‍ഡ് തിരുവനന്തപുരം ഭീമ ജൂവലറിക്ക് ലഭിച്ചു. വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍റെ സര്‍ട്ടിഫിക്കറ്റ് റെക്കോര്‍ഡ്സ് മാനേജര്‍ ക്രിസ്റ്റഫര്‍ ടി. ക്രാഫ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ഗോവിന്ദനും മാനേജിങ് ഡയറക്ടര്‍ എം.എസ് സുഹാസിനും ജയ ഗോവിന്ദനും ഗായത്രി സുഹാസിനും കൈമാറി. അക്ഷയതൃതീയ ദിനത്തില്‍ 25,000ലേറെ വ്യത്യസ്ത ഡിസൈനുകളാണ് ഭീമ അണിനിരത്തിയത്.