കെഎല്‍എം ആക്സിവ ഫിന്‍വെസ്്റ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായി ടി.പി.ശ്രീനിവാസന്‍ ചുമതലയേറ്റു

klm
SHARE

കെഎല്‍എം ആക്സിവ ഫിന്‍വെസ്്റ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായി യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി.ശ്രീനിവാസന്‍ ചുമതലയേറ്റു.  ഡോ. ജെ.അലക്സാണ്ടർ ഐഎഎസ് അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ ചെയർമാനെ നിയമിച്ചത്. ടി.പി.ശ്രീനിവാസന്‍ ചെയർമാൻ സ്ഥാനത്ത് വരുന്നത് കമ്പനിയുടെ കാഴ്ചപ്പാടിനും വളർച്ചയ്ക്കും പുതിയ ദിശാബോധം നൽകുമെന്ന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ ബോർഡ് വ്യക്തമാക്കി. അടുത്ത വർഷത്തോടെ വിദേശരാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ശ്രീലങ്ക എന്നിവിടങ്ങളില്‍ പ്രവർത്തനം തുടങ്ങുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

TP Srinivasan takes over as Chairman of KLM Axiva Finvest Limited

MORE IN BUSINESS
SHOW MORE