
ജോസ്കോ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം തൃശൂര്‍ പാലസ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കോളജ് വിദ്യാര്‍ഥിനികളാണ് വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടകര്‍ക്ക് രണ്ടു പവന്‍ വീതമുള്ള സ്വര്‍ണ നാണയം സമ്മാനമായി നല്‍കി. പത്തു ഭാഗ്യശാലികള്‍ക്ക് നാലു ഗ്രാം വീതമുള്ള സ്വര്‍ണ നാണയങ്ങളും സമ്മാനിച്ചു. നയണ്‍ വണ്‍ സിക്സ് എച്ച് . യു. ഐ.ഡി സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ നിരക്കില്‍ ജോസ്കോ ഷോറൂമില്‍ ലഭിക്കുമെന്ന് സി.എം.ഡി: ടോണി ജോസ് പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്തു.