ശാന്തിഗിരി വിശ്വജ്ഞാന മന്ദിരം ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചു

santhigiri
SHARE

കോഴിക്കോട് കക്കോടി ആനാവുകുന്നിലെ ശാന്തിഗിരി വിശ്വജ്ഞാന മന്ദിരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാടിന് സമര്‍പ്പിച്ചു. മൂന്ന് നിലകളിലായി വിടര്‍ന്ന താമരയുടെ മാത‍ൃകയിലാണ് മന്ദിരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഷ്ടതകളില്‍ നിന്ന്  മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ദിരം ഒരു ആശ്വാസമായിരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഉപദേശക കമ്മിറ്റിയംഗം ഡോ.കെ.എന്‍.ശ്യാമപ്രസാദ്, എം.കെ രാഘവന്‍ എം.പി  തുടങ്ങിയവര്‍ പ്രസംഗിച്ചു

MORE IN BUSINESS
SHOW MORE