
കോക്കോണിക്സിന്റെ നിയന്ത്രണം കെല്‍ട്രോണിലേക്ക് മാറ്റിയതിന് പിന്നാലെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തീരുമാനം. മൂന്നുമാസത്തിനകം മൂന്ന് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കും. കോക്കോണിക്സ് ഇറക്കിയ ആദ്യബാച്ച് ലാപ്ടോപ്പുകളുടെ തകരാര്‍ പര്‍വതീകരിച്ച് കാണിച്ചെന്നാണ് കെല്‍ട്രോണ്‍ വാദം.
സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കോക്കോണിക്സിന്‍റെ മുഖം മാറുമെന്നാണ് കെല്‍ട്രോണ്‍ നേതൃത്വം അവകാശപ്പെടുന്നത്. കോക്കോണിക്സില്‍ പൊതുമേഖലയ്ക്ക് ഭൂരിപക്ഷം ഓഹരിയായതിന് പിന്നാലെയാണ് മാറ്റം. ഹൈ ലെവല്‍ പി.സി, മിനി പി.സി, ഐ 12 പ്രോസസറിന്‍റെ പുതിയ വേര്‍ഷനോടെയുള്ള സിസ്റ്റം എന്നിവ മൂന്നുമാസത്തിനകം വിപണിയിലിറക്കും. ഹൈ ലെവല്‍ പി.സിക്കായി കൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. മിനി പി.സി കെല്‍ട്രോണ്‍ ബ്രാന്‍ഡിലാകും വരുന്നത്. പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് കെല്‍ട്രോണ്‍ ബാങ്ക് വായ്പയെടുക്കും. വിദ്യാകിരണം പദ്ധതി വഴി നല്‍കിയ കോക്കോണിക്സ് ലാപ്ടോപ്പുകള്‍ കൂട്ടത്തോടെ തകരാറിലായത് നേരത്തെ വിവാദമായിരുന്നു. പ്രാദേശികമായി വാങ്ങിയ പവര്‍ സ്വിച്ചാണ് അന്ന് പ്രശ്നമുണ്ടാക്കിയതെന്ന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ വെളിപ്പെടുത്തി.
പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്ടോപ്പുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് മണ്‍വിളയിലെ പ്ലാന്‍റിനുള്ളത്. വര്‍ഷം രണ്ടര ലക്ഷം ലാപ്ടോപ്പുകള്‍ വില്‍ക്കാനായാല്‍ കമ്പനി ലാഭത്തിലാകുമെന്നാണ കെല്‍ട്രോണ്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള കെല്‍ട്രോണിന്‍റെ മാര്‍ക്കറ്റിങ് ഓഫീസുകള്‍ കോക്കോണിക്സ് വിപണനത്തിനായി ഉപയോഗിക്കും.