പണമടച്ചാല്‍ സാധാരണക്കാര്‍ക്കും ബ്ലൂടിക്ക്; യുഎസില്‍ തുടക്കമിട്ട് മെറ്റ

facebook-21
ചിത്രം:ഗൂഗിൾ
SHARE

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനി സാധാരണക്കാര്‍ക്ക് പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനമാണ് മെറ്റ മുന്നോട്ട് വയ്ക്കുന്നത്. ട്വിറ്ററിനെ നേരിടാനാണ് അതേ പാത മെറ്റയും പിന്തുടരുന്നത്. ഇതിനായി പണമടച്ച് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിച്ചാല്‍ ഏതൊരാള്‍ക്കും തങ്ങളുടെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഐഡിക്ക് നീല ബാഡ്ജ് സ്വന്തമാക്കാം. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കും. 

വെബ്സൈറ്റിലേക്ക് 11.99 ഡോളര്‍ അതായത് 1000 രൂപയോളം അടച്ചാല്‍ ബ്ലൂടിക്ക് സ്വന്തമാക്കാം. ഇനി ഐഒഎസിലേക്കോ ആന്‍ഡ്രോയിഡിലേക്കോ ആണെങ്കില്‍ 14.99 ഡോളര്‍ അതായത് 1300 രൂപയോളമാണ് മാസവരി. ഇക്കാര്യം പ്രസ്താവനയിലൂടെ മെറ്റ തന്നെയാണ് അറിയിച്ചത്. ഫെബ്രുവരിയില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ കഴിഞ്ഞിരുന്നു. പരസ്യേതര വരുമാനം കൂട്ടുക എന്നതാണ് മെറ്റയുടെ ലക്ഷ്യം. വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് മാത്രമായിരുന്നു ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഉണ്ടായിരുന്നത്. ഇതിനാണ് മാറ്റം വരുന്നത്. 

ഇലോണ്‍ മസ്ക് ഏറ്റെടുത്തതടെയാണ് ട്വിറ്റര്‍ ഈ ആശയം അവതരിപ്പിച്ചത്. ഇതിന്റെ ചുവട് പിടിക്കുകയാണ് മെറ്റയും ഇപ്പോള്‍.

MORE IN BUSINESS
SHOW MORE