ബത്തേരിയിലും നന്തിലത്ത് ജി-മാർട്ട്; 45-ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു

gmart
SHARE

ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 45-ാമത് ഹൈടെക് ഷോറൂം വയനാട് ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു. ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ എൽസി പൗലോസാണ് ആദ്യവിൽപന നടത്തിയത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്,  എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ചടങ്ങിൽ സന്നിഹിതനായി. ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70 ശതമാനം വരെയുള്ള ഡിസ്കൗണ്ടുകളാണ് ഹൈടെക് ഷോറൂമിൽ  ഒരുക്കിയിരിക്കുന്നത്.

MORE IN BUSINESS
SHOW MORE