
ഗോപു നന്തിലത്ത് ഗ്രൂപ്പ് വയനാട് ബത്തേരിയില്‍ തുടങ്ങുന്ന നന്തിലത്ത് ജി–മാര്‍ട്ട് 45–ആമത് ഹൈടെക് ഷോറൂമിന്‍റെ ഉദ്ഘാടനം നാളെ നടക്കും. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം നിര്‍വ്വഹിക്കും. നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത് തുടങ്ങിയവര്‍ ഭദ്രദീപം തെളിയിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധങ്ങളായ ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും 70 ശതമാനം വരെ ഡിസ്കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത് പറഞ്ഞു.