
പ്രമുഖ വെൽനസ് ബ്രാൻഡായ ഹിമാലയ വെൽനസ് കമ്പനി, പുതിയ ഉൽപ്പന്നമായ ഹിമാലയ നാച്ചുറൽ ഗ്ലോ റോസ് ഫെയ്സ്വാഷ് ഇന്ന് പുറത്തിറക്കും. വനിതാ ദിനമായ ഇന്ന്, വനിതാ പ്രീമിയര്‍ ലീഗില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുമായി സഹകരിച്ച് #NotFair ക്യാംപെയ്നിലൂടെയാണ് പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കുന്നത്. സൗന്ദര്യത്തിന് നിറമില്ലെന്നും, ഓരോ മുഖത്തിനുമുള്ള പ്രത്യേക തിളക്കം അഭിനന്ദിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണമെന്നതാണ് #NotFair ക്യാംപെയ്നിന്റെ സന്ദേശം. വനിതാ പ്രീമിയർ ലീഗിൽ ഹിമാലയയും ആർസിബിയും തമ്മിലുള്ള പങ്കാളിത്തം സൗന്ദര്യസങ്കല്‍പ്പങ്ങളിലെ ശുഭാപ്തിവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് കമ്പനി ബിസിനസ് ഡയറക്ടർ രാജേഷ് കൃഷ്ണമൂർത്തി പറഞ്ഞു.