യുവതി യുവാക്കൾക്ക് മംഗല്യ ഭാഗ്യമൊരുക്കി റോട്ടറി ക്ലബ്

rotary-marriage
SHARE

ഭിന്നശേഷിക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരുമായ യുവതി യുവാക്കൾക്ക് മംഗല്യ ഭാഗ്യമൊരുക്കി റോട്ടറി ക്ലബ്. ജനപ്രതിനിധികളും നവദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും റോട്ടറി അംഗങ്ങളും ഉൾപ്പെടെയുളവരുടെ സാന്നിധ്യത്തിൽ ചടങ്ങില്‍ 30 ദമ്പതികൾ ജീവിതത്തിൽ ഒന്നിക്കുന്നതിന് കൈകോർത്തു. റോട്ടറി ഡിസ്ട്രിക്ട് 3211 നടപ്പാക്കുന്ന പരിണയം പദ്ധതിയുടെ ഭാഗമായാണ് 30 പേരുടെ വിവാഹസ്വപ്നം സഫലീകരിച്ചത് 

മാതൃകാപരവും പുതുമയേറിയതുമായ പദ്ധതിയാണ് കെ.ബാബുമോൻ ഗവർണറായ റോട്ടറി ഡിസ്ട്രിക്റ്റ് 3211 സംഘടിപ്പിച്ചത്. ഭിന്നശേഷി ക്കാരായവരും അംഗപരിമിതരായ മാതാപിതാക്കളുടെ മക്കളുമായ 30 യുവതി യുവാക്കൾക്കാണ് മംഗല്യ ഭാഗ്യമൊരുക്കിയത്.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് വധുവരന്മാരെ തിരഞ്ഞെടുത്തത്. വാദ്യഘോഷത്തോടെ വധുവരന്മാരെ വേദിയിലേക്ക് ആനയിച്ചു. ഒരോ പവന്‍  താലിമാല എല്ലാ ദമ്പതികൾക്കും സമ്മാനമായി നല്‍കി. തുടർന്ന് വധൂവരന്‍മാര്‍ ഒരുമിച്ച് ഹാരം അണിയിച്ചു 

അത്യാവശ്യചെലവുകൾക്കായി വധുവരന്മാർക്ക് 15,000 രൂപയും വീട്ടു സാധനങ്ങളും കൈമാറി. ഓരോരുത്തരുടെയും വിദ്യാഭ്യാസയോഗ്യത അനുസരിച്ച് റോട്ടറി അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിയും ഇവർക്ക് നൽകും .ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍ വി.ആർ . കൃഷ്ണതേജ , വിവിധ ജില്ലകളിൽ നിന്നെത്തിയ റോട്ടറി അംഗങ്ങൾ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE