വുമൺ പവറുമായി ജി.ടെക്; വനിതകൾക്ക് സൗജന്യ പഠനവും ജോലിയും

gtec
SHARE

വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ പഠനവും ജോലിയും നല്‍കുന്ന പദ്ധതിയുമായി ജി.ടെക്. ജിടെക് വുമണ്‍ പവര്‍ എന്നു പേരിട്ട പദ്ധതിയിലൂടെ സംസ്ഥാനത്തെ 1000 വനിതകള്‍ക്കാണ് കംപ്യൂട്ടര്‍ പരിശീലനവും തൊഴിലും നല്‍കുന്നത്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ റോട്ടറി ജില്ല ഗവര്‍ണര്‍ പ്രമോദ് നായനാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമിനും പരിപാടിയില്‍ തുടക്കമായി. ജിടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡറക്ടര്‍ മെഹ്റൂഫ് മണലൊടി, എ.ജി.എം. തുളസീധരന്‍ പിള്ള, തണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഇന്ദ്രീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

MORE IN BUSINESS
SHOW MORE