ജിയോയ്ക്കും എയർടെല്ലിനും വൻ മുന്നേറ്റം; നഷ്ടം തുടർന്ന് ഐഡിയയും വോഡഫോണും

sim
SHARE

ടെലികോം മേഖലയിൽ വമ്പൽ മുന്നേറ്റം തുടർന്ന് ജിയോയും എയർടെല്ലും. എന്നാൽ വോഡഫോൺ ഐഡിയയാകട്ടെ 24.71 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുകയും ചെയ്തു. ട്രായിയുടെ പുതിയ കണക്കുകളാണ് രാജ്യത്തെ ടെലികോം മേഖലയിലെ കയറ്റിറക്കങ്ങൾ തുറന്നുകാണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഡിസംബറിൽ 17.08 ലക്ഷം പുതിയ വരിക്കാരെ ചേർത്താണ് വിപണിയിൽ ആധിപത്യം ഉറപ്പിച്ചത്. എയർടെൽ 15.26 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു.  2022 ഡിസംബർ അവസാനത്തോടെ ജിയോയുടെ മൊബൈൽ വരിഎണ്ണം 42.45 കോടിയാണ്. മുൻ മാസം ഇത് 42.28 കോടി ആയിരുന്നു.ഭാരതി എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം നവംബറിൽ 36.76 കോടിയായി ഉയർന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് ഡിസംബറിൽ 24.71 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ട്രായി ഡേറ്റ അനുസരിച്ച്, 2022 ഡിസംബർ അവസാനത്തോടെ 0.83 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 83.22 കോടിയായി വർധിച്ചു. 2022 ഡിസംബർ അവസാനത്തോടെ 98.41 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.21 കോടി), ഭാരതി എയർടെൽ (23.44 കോടി), വോഡഫോൺ ഐഡിയ (12.38 കോടി), ബിഎസ്എൻഎൽ (2.63 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്. 2022 ഡിസംബറിലെ കണക്കനുസരിച്ച്റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (7.65 ദശലക്ഷം), ഭാരതി എയർടെൽ (5.71 ദശലക്ഷം), ബിഎസ്എൻഎൽ (4.11 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.13 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.മൊത്തം വയർലെസ് വരിക്കാർ 2022 നവംബർ അവസാനത്തിലെ 114.3 കോടിയിൽ നിന്ന് 0.01 ശതമാനം ഇടിഞ്ഞു ഡിസംബർ അവസാനത്തോടെ 114.2 കുറഞ്ഞു. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.07 ശതമാനവും -0.11 ശതമാനവുമാണ്.

MORE IN BUSINESS
SHOW MORE