
രണ്ടാഴ്ച്ചകൊണ്ട് 1000 കോടിയുടെ ലാഭം നേടി രേഖ ജുന്‍ജുന്‍വാല. ടാറ്റയുെട ഉടമസ്ഥതയിലുള്ള ടൈറ്റാന്‍ കമ്പനികളുടെ ഓഹരികള്‍ വഴിയാണ് നേട്ടം. ടൈറ്റന്‍റെ പെയ്ഡ് അപ്പ് ഷെയറുകളുടെ 5.17 ശതമാനം രേഖ ജുന്‍ജുന്‍വാലയുടെ കൈവശമാണ്. ഫെബ്രുവരി രണ്ടിന് 2,310 എന്ന നിരക്കില്‍ ക്ലോസ് ചെയ്തെങ്കിലും കൂടുതല്‍ ട്രേഡിങ് നടന്നിരുന്നു. വെള്ളിയാഴ്ച്ച ഓഹരിവില 0.89 ശതമാനം ഇടിഞ്ഞ് 2500 രൂപയായിരുന്നു. എന്നാല്‍ നടന്ന ട്രേഡില്‍ നിന്നും സ്റ്റോക്ക് 2535 രൂപ വരെ ഉയര്‍ന്നിരുന്നു അതാണ് രേഖയുടെ ആസ്തി ഉയരാന്‍ കാരണമായത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നിക്ഷേപകരില്‍ ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖജുന്‍ജുന്‍വാല. അദ്ദേഹത്തിന്‍റെ മരണശേഷം രേഖ ജുന്‍ജുന്‍വാല തന്‍റെ ഭര്‍ത്താവിന്‍റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു. ടൈറ്റന്‍ കമ്പനിയില്‍ അദ്ദേഹത്തിന് 3.85 ഓഹരിയുണ്ടായിരുന്നപ്പോള്‍ രേഖയ്ക്ക് 1.69 ഓഹരിയുണ്ടായിരുന്നു. നിലവില്‍ രേഖയുടെ ആസ്ഥി 47,650 കോടി രൂപയാണ്