Aster

അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിൽസ ഉറപ്പാക്കുന്ന പീഡിയാട്രിക് എപിലെപ്സി സെന്ററിന് തുടക്കംകുറിച്ച് ആസ്റ്റർ മെഡ്സിറ്റി.  ബ്രിസ്റ്റോൾ-ബാഡ് ലി സ്റ്റോക്ക് കൗൺസിൽ നേതാവും വക്താവുമായ മേയർ ഇഎം സിഐആർ ടോം ആദിത്യ കൊച്ചിയിൽ എപിലെപ്സി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.  

അത്യാധുനിക ചികിൽസാരീതികൾ  രോഗനിർണയ സേവനങ്ങൾ അപസ്മാര ശസ്ത്രകിയകൾ അടക്കമുള്ള ചികിൽസാസേവനങ്ങൾ സെന്ററിൽ ലഭ്യമാകും.  ആസ്റ്റർ ഹോസ്പിറ്റൽസ് കേരള - തമിഴ്നാട് റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്സിറ്റി ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ.ദിലീപ് പണിക്കർ പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ്സൺ ദേവസ്യ, ന്യുറോളജി കൺസൽട്ടൻറ് ആൻഡ് എപിലെപ്സി മാനേജ്മെന്റ്  ഡോക്ടർ സന്ദീപ് പദ്നമനാഭൻ തുടങ്ങിയവർ പങ്കെടുത്തു.