ഐബിസ് ക്യാമ്പസ്‌ പ്ലേസ്മെന്റ് ഡ്രൈവ് കൊച്ചിയിൽ

I-bis
SHARE

ദക്ഷിണേന്ത്യയിലെ പ്രമുഖ ഫിറ്റ്നസ് സ്ഥാപനമായ ഐബിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്നസ് സ്റ്റഡീസിൽ നിന്ന് ബിരുദം നേടിയ അമ്പതോളം  വിദ്യാർത്ഥികൾക്കായി ക്യാമ്പസ്‌ പ്ലേസ്മെന്റ് ഡ്രൈവ് നടന്നു.  കൊച്ചി ഐബിസ് ക്യാമ്പസ്സിൽ നടന്ന പ്ലേസ്മെന്റ് ഡ്രൈവിൽ  ഫിറ്റ്നസ് മേഖലയിലെ നിരവധി കമ്പനികൾ പങ്കെടുത്തു.

ഐബിസ് പ്ലേസ്മെന്റ് ഡയറക്ടർ വിഷ്ണു വേണുഗോപാൽ, അക്കാദമിക് ഹെഡ് മേരി ലിയോൺസ് തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിച്ചു.  കേന്ദ്ര സർക്കാരിന്റെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സ്കിൽ ഇന്ത്യ മിഷൻ അവാർഡ് നേടിയ കേരളത്തിലെ ഏക ഫിറ്റ്നസ് ട്രെയിനിംഗ് സ്ഥാപനമാണ് ഐബിസിന്  ഐഐസിടി, ആക്റ്റീവ് ഐ.ക്യു, റെപ്സ് ഇന്ത്യ, എൻ.എ.ബി.ടി തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  

MORE IN BUSINESS
SHOW MORE