മികവിന്‍റെ കേന്ദ്രമായി കൊച്ചിയിലെ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഓഫ് സ്കില്‍ ഡവലപ്മെന്‍റ്

SHARE
issd

തൊഴില്‍ നൈപുണ്യപരിശീലന രംഗത്ത് പുത്തന്‍ കോഴ്സുകളും പാഠ്യപദ്ധതിയും അവതരിപ്പിച്ച് മികവിന്‍റെ കേന്ദ്രമായി കൊച്ചിയിലെ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഓഫ് സ്കില്‍ ഡവലപ്മെന്‍റ്. അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച ഹോസ്പിറ്റല്‍, വെയര്‍ഹൗസ് മാനേജ്മെന്‍റ് പരിശീലനത്തിലൂടെ ആയിരകണക്കിന് പേരാണ് ഇതിനോടകം വിദേശത്തുള്‍പ്പെടെ ജോലി സമ്പാദിച്ചത്. തൊഴില്‍ നൈപുണ്യപരിശീലന രംഗത്ത് മുപ്പത് വര്‍ഷം പിന്നിട്ട എം.വി.തോമസാണ് ISSDയുടെ അമരക്കാരന്‍. 

തൊഴിലവസരങ്ങളും തൊഴിൽസാധ്യതകളും തേടി കണ്ടുപിടിക്കാനും ആ തൊഴിലിനു വേണ്ടി പരിശീലിപ്പിക്കാനുമുള്ള വഴികാട്ടി. അതാണ് ഐഎസ്എസ്ഡിയുടെ സിഇഒ എം.വി. തോമസ്. എന്‍ഐഎഫ്ഇയിലൂടെ ഫയർ സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി എന്നീ മേഖലകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് തോമസാണ്. കോഴ്സുകള്‍ പഠിച്ച നൂറുകണക്കിനാളുകള്‍ വിദേശരാജ്യങ്ങളിലടക്കം തൊഴില്‍ നേടി.  2013ൽ NIFE യെ ജർമ്മൻ കമ്പനി ഏറ്റെടുത്തതോടെയാണ് വ്യത്യസ്തമേഖലയിൽ പുതിയ അവസരങ്ങളുമായി ISSD പിറവിയെടുത്തത്.

സ്ത്രീകളിലേക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് പിന്നാലെ  വെയര്‍ഹൗസ് മാനേജ്മെന്‍റ് എന്ന മറ്റൊരു പാഠ്യപദ്ധതിയും ISSD പ്രാവർത്തികമാക്കി. മികച്ച അധ്യാപകരും ഓണ്‍ലൈന്‍ പഠന സൗകര്യവും ഐഎസ്എസ്ഡി ഉറപ്പ് നല്‍കുന്നു. തൊഴിലിന്റെ പ്രത്യേകതകൾ കൃത്യമായി പഠിച്ച് അതിനുതകുന്ന സിലബസ് രൂപീകരിച്ച് ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആദ്യമായി ഇന്ത്യയിലവതരിപ്പിച്ചത് ISSD ആണ്.

MORE IN BUSINESS
SHOW MORE