സിഎ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ച് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്

logic institute
SHARE

ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ കൊച്ചി ക്യാംപസിൽ അനുമോദിച്ചു. സിഎ ഇന്റര്‍, ഫൈനൽ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി. സിഎ ഫാക്കൽറ്റി, ക്ലാസ് ടീച്ചേഴ്സ് എന്നിവരെ  ചടങ്ങില്‍ ആദരിച്ചു. ബിഎസ്ആര്‍ ആന്‍‍‍ഡ് അസോസിയേറ്റ്സ് എൽഎൽപി പാര്‍ട്ട്ണര്‍ ബേബി പോള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഐഎഫ്ആർഎസ് ഇന്റർപ്രട്ടേഷൻ കമ്മിറ്റിയംഗം എംപി വിജയകുമാര്‍ ‍  മുഖ്യപ്രഭാഷണം നടത്തി. ലോജിക് സ്കൂള്‍ ഒാഫ് മാനേജ്മെന്റ് ഡയറക്ടര്‍ സിഎംഎ സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമ്പത്തിക വിദഗ്ധന്‍ പ്രസാദ് ശിവരാമകൃഷ്ണന്‍ പ്രഭാഷണം നടത്തി.

LOGIC SCHOOL OF MANAGEMENT felicitating the top achievers in the CA exam

MORE IN BUSINESS
SHOW MORE