
കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ മനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജനുവരി 12, 13 തിയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. ആധുനിക ആശയവിനിമയ സാങ്കേതങ്ങളും വ്യാപാര്യ മേഖലയിലെ അവയുടെ സ്വാധീനവും എന്ന വിഷയത്തിലാണ് ചര്‍ച്ച. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തിന്‍റെ ഭാഗമാകും.