ജോസ് ആലുക്കാസിന്റെ പുതിയ വലിയ ഷോറൂം ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

jos-alukkas
SHARE

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ പുതിയ വലിയ ഷോറൂം ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ മുഖ്യാതിഥി ആയിരുന്നു. നഗരസഭാ കൺസിലർ എം.ജി.സതീദേവി ദീപം തെളിച്ചു. ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്ക , മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക , പോൾ ജെ. ആലുക്ക , ജോൺ ആലുക്ക എന്നിവർ സന്നിഹിതരായിരുന്നു. നവീകരിച്ച ഷോറും ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണം, ഡയമണ്ട് , പ്ലാറ്റിനം ആഭരണങ്ങൾക്ക് പ്രത്യേക ഓഫറുകളും വിവാഹ പർച്ചേസുകൾക്ക് സ്പെഷ്യൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN BUSINESS
SHOW MORE