കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ അഞ്ഞൂറാമത് ശാഖ കായംകുളത്ത്

കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ അഞ്ഞൂറാമത്  ശാഖ കായംകുളത്ത് പ്രവർത്തനമാരംഭിച്ചു. മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കെ.എൽ.എം ആക്സിവ വൈസ് പ്രസിഡന്റ് വി.സി. ജോർജ്കുട്ടി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മനോജ്‌ രവി, കായംകുളം നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, കൗൺസിലർ കെ. പുഷ്പദാസ്, സിനിൽ സബാദ്, തുടങ്ങിയവർ പങ്കെടുത്തു. കായംകുളം പുതിയിടത്താണ് ശാഖ പ്രവർത്തിക്കുന്നത്.