എൻ.സി.എസിൽ ‘ഓണം മൂന്നിരട്ടി ഓണം’; നറുക്കെടുപ്പിലൂടെ അടിപൊളി സമ്മാനങ്ങൾ

ncs
SHARE

കോട്ടയം എൻ.സി.എസ് വസ്ത്ര ഷോറൂമിൽ ഓണം മൂന്നിരട്ടി ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു.  സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വിറ്റുപോയ 33,000 കൂപ്പണുകളിൽ നിന്നാണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ മൂന്നു കാറുകൾ വൈക്കം സ്വദേശിനിയായ സതി ബാബുവിന് ലഭിച്ചു. രണ്ടാം സമ്മാനമായ മൂന്ന് ബൈക്കുകൾ മൂന്നാം സമ്മാനമായ മൂന്ന് സൈക്കിളുകൾ എന്നിവയ്ക്ക് പുറമേ ആയിരം പേർക്ക് 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.  ഡിസംബർ അവസാനത്തോടെ സമ്മാനങ്ങൾ വിതരണം ചെയ്യും .എൻ.സി.എസ് ഗ്രൂപ്പ് ചെയർമാൻ എൻ.എം രാജു,  തോമസ് ചാഴികാടൻ എം. പി, കോട്ടയം വെസ്റ്റ് സിഐ പ്രശാന്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE