
തൃശൂര്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് ഗോപു നന്തിലത്ത് പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച്, ലക്കാ ലക്കാ എന്ന പേരിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. എല്‍.ഇ.ഡി ടി.വികള്‍ക്കൊപ്പം ഫുട്ബോള്‍ സൗജന്യമായി നല്‍കും. നന്തിലത്ത് ഷോറൂമില്‍ ഒരുക്കിയ മിനി ഗോള്‍പോസ്റ്റില്‍ ഗോളടിക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട് സൗജന്യമായി നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ്, പത്ത് കാറുകളും സമ്മാനമായി നല്‍കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ഏഴാംതവണയാണ് പോകുന്നതെന്ന് ഗോപു നന്തിലത്ത് പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയിലൂന്നിയ ടെലിവിഷനുകള്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
ഫുട്ബോള്‍താരം ഐ.എം.വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ നാലു തവണ ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അവസരം ഒരുക്കിയതിന് ഐ.എം.വിജയന്‍ ഗോപുനന്തിലത്ത് ഗ്രൂപ്പിനോട് നന്ദി രേഖപ്പെടുത്തിയാണ് വേദി വിട്ടത്.