ഗ്രീൻ എനർജി മേഖലകളിലെ പ്രമുഖർ പങ്കെടുക്കും; 'ക്രീപ'യുടെ പ്രദർശനം നാളെ

റിന്യൂവബിൾ എനർജി എന്റർപ്രണേഴ്‌സ് ആൻഡ് പ്രൊമോട്ടേഴ്‌സ് അസോസിയേഷൻ ക്രീപ  സംഘടിപ്പിക്കുന്ന പ്രദര്‍ശനം നാളെ (വ്യാഴം) ബോള്‍ഗാട്ടി പാലസില്‍ തുടങ്ങും.  ഗ്രീന്‍ എനര്‍ജി  ഇ മൊബിലിറ്റി മേഖലകളിലെ പ്രമുഖര്‍ എക്സ്പോയില്‍ പങ്കാളികളാകും  വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി  പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും വ്യവസായ വാണീജ്യ ഗാര്‍ഹിക മേഖലകളില്‍ നിന്നായി നൂറോളം സംരംഭകരുടെ സ്റ്റാളുകള്‍  25000 ചതുരശ്രഅടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയില്‍ ഒരുക്കും