
ഗോള്‍ഡ് ലോണ്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയുമായി ഐസിഎൽ ഫിന്‍കോര്‍പ്പ്. ഐസിഎൽ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ സേവനത്തിന്‍റെ ഫ്ലാഗ് ഓഫ് ഐസിഎൽ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. സ്വര്‍ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന തരത്തിലാണ് സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐസിഎൽ ഫിന്‍കോര്‍പ്പിന്‍റെ ഇരിലങ്ങാലക്കുടയിലെ ആസ്ഥാന മന്ദിരത്തില്‍ സായാഹ്ന കൗണ്ടറും ആരംഭിച്ചു. വൈകിട്ട് 4 മുതല്‍ 8 വരെയാണ് പ്രവര്‍ത്തനം.