
ഇന്ത്യൻ വാഹന വിപണിയിലേക്ക് 20 വർഷങ്ങൾക്കു മുൻപ് മഹീന്ദ്ര അവതരിപ്പിച്ച ഒരു മോഡൽ ആണ് സ്കോർപിയോ. ഇന്നും ആ വാഹനത്തിന് ആവശ്യക്കാർ ഏറെയാണ്. ഇപ്പോഴിതാ സ്കോര്‍പിയോ എന്‍ എത്തിയിരിക്കുകയാണ്. പേര് മാത്രം നിലനിർത്തിയാണ് പുത്തൻ മോഡലിനെ അവതരിപ്പിക്കുന്നത്. പൂർണമായും പുതിയ സാങ്കേതികതയിൽ, പുതിയ രൂപശൈലിയിൽ എത്തുന്ന മോഡൽ. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനും, ഓഫ് റോഡിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുംവിധമാണ് ഇതിന്റെ നിർമാണം. ഡീസൽ പെട്രോൾ എൻജിനിൽ എത്തുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും ലഭിക്കും. 2 വീൽ 4 വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്.