ജിഎസ്ടി വരുമാനം ഇടിഞ്ഞു; ഏപ്രിലിനേക്കാൾ മേയിൽ 16 ശതമാനത്തിന്റെ കുറവ്

ജിഎസ്ടി വരുമാനം ഇടിഞ്ഞു. ഏപ്രിലിനേക്കാൾ മേയിൽ 16 ശതമാനത്തിന്റെ കുറവാണുണ്ടായത്. മേയിൽ 1.41 ലക്ഷം കോടി രൂപയാണ് വരുമാനം. ഏപ്രിലിൽ 1.68 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2021 മേയിലേതിനേക്കാൾ വരുമാനം 44 ശതമാനം വർധിച്ചു. കേരളത്തിന്റെ വരുമാനം 2,064 കോടി രൂപയാണ്. കേരളത്തിന്റെ വരുമാനത്തിൽ 2021 മേയിലേതിനേക്കാൾ 80 ശതമാനത്തിന്റെ വർധന.

മേയിലെ ജിഎസ്ടി വരുമാനം

ജിഎസ്ടി - 1,40,885 കോടി രൂപ

സിജിഎസ്ടി - 25,036 കോടി രൂപ

എസ്ജിഎസ്ടി - 32,001 കോടി രൂപ

ഐജിഎസ്ടി - 73,345 കോടി രൂപ

സെസ് - 10,502 കോടി രൂപ