ഓഡിയും പോഷും ഇനി കാറോട്ടവേഗതയിൽ; വോക്സ്്വാഗന്‍ ഫോര്‍മുല വണ്‍ വേദിയിലേക്ക്

audiwb
SHARE

ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ വോക്സ്്വാഗന്‍ ഫോര്‍മുല വണ്ണിലേയ്ക്ക്. വോക്സ്്വാഗന്റെ പ്രീമിയം ബ്രാന്‍ഡുകളായ  ഓഡിയും പോഷുമാണ് കാറോട്ടത്തിന്റെ വലിയ വേദിയിലേയ്ക്ക് ഇറങ്ങുന്നത്.  

2026 മുതല്‍ ഫോര്‍മുല വണ്‍ കാറുകളില്‍ വരാന്‍ പോകുന്ന എന്‍ജിന്‍ മാറ്റം മുന്നില്‍കണ്ടാണ് വമ്പന്‍ ബ്രാന്‍ഡുകള്‍ എഫ്.വണ്ണിലേയ്ക്കെത്തുന്നത്. ജര്‍മനിയിലെ വൂള്‍ഫ്ബര്‍ഗിലെ ആസ്ഥാനത്ത്  നടന്ന ബോര്‍ഡ് യോഗത്തില്‍ സാമ്പത്തിക നേട്ടത്തെക്കുറിച്ച് മാതൃസ്ഥാപനമായ വോക്സ്്വാഗനെ ബോധ്യപ്പെടുത്താന്‍ ഓഡിക്കും പോഷിനുമായി.  പോഷ് – റെഡ് ബുള്ളുമായി സഹകരിച്ചാകും മല്‍സരരംഗത്തേയ്ക്കിറങ്ങുക.  ലോക റാലി ചാംപ്യന്‍ഷിപ്പില്‍ വോക്്സ്്്വാഗന്‍  റെഡ് ബുള്ളുമായി സഹകരിക്കുന്നുണ്ട്. ഓഡി – മക്്ലാരന്‍ കൂട്ടുകെട്ടിനാണ് സാധ്യതയെന്ന് അഭ്യുഹമുണ്ടായിരുന്നെങ്കിലും  രണ്ട് ബ്രാന്‍ഡുകളും  വാര്‍ത്ത നിഷേധിച്ചു. വില്യംസ്, ആസ്റ്റന്‍ മാര്‍ട്ടിന്‍ എന്നിവയിലൊന്നാകും  ഓഡിെയ ഒപ്പംകൂട്ടുക. 

MORE IN BUSINESS
SHOW MORE