ചെറിയ വിലയ്ക്ക് കിടിലൻ ഫോണുമായി മൈക്രോമാക്സ്; ഇന്ത്യയുടെ സ്വന്തം ഫോൺ

micromax-in-2c
SHARE

ഇന്ത്യയിലെ സ്മാർട്ഫോൺ വിപണിയിലേക്ക് ഒരിടവേളക്ക് ശേഷം അതിശക്തമായി തിരിച്ചു വരുവാൻ ഒരുങ്ങുകയാണ് മൈക്രോമാക്സ്.ഇൻ 2സി എന്ന പേരിൽ ഇന്ത്യൻ വിപണിയിൽ  പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോമാക്സ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ മൈക്രോമാക്‌സ് ഇൻ 2ബിയുടെ പിൻഗാമിയാണ് മൈക്രോമാക്‌സ് ഇൻ 2സി.മൈക്രോമാക്‌സ് ഇൻ 2സി മുൻപതിപ്പിന് ഏറെക്കുറെ സമാനമാണ്. എടുത്ത് പറയേണ്ടത് ഫോണിന്റെ വില തന്നെയാണ്.താങ്ങാവുന്ന വിലയ്ക്കൊരു സ്മാർട് ഫോൺ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് മൈക്രോമാക്സ് ഇൻ 2സി അവതരിപ്പിച്ചിരിക്കുന്നത്.8,499 രൂപയാണ് വില.

മൈക്രോമാക്‌സ് ഇൻ 2 ബി രണ്ട് റാം വേരിയന്റുകളിലാണ് അവതരിപ്പിച്ചിരുന്നത്. ഒരു ആമുഖ ഓഫറിന്റെ ഭാഗമായി പുതിയ മൈക്രോമാക്‌സ് സ്മാർട് ഫോണിന് 1000 രൂപ കിഴിവ് ലഭ്യമാണ്. വാങ്ങുന്നവർക്ക് 7,499 രൂപയ്ക്ക് സ്മാർട് ഫോൺ സ്വന്തമാക്കാം. പ്രാരംഭ വില എത്രനാൾ തുടരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബ്രൗൺ, സിൽവർ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മൈക്രോമാക്‌സ് ഇൻ 2സി മെയ് 1 ന് ഫ്ലിപ്കാർട്ടിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വിൽപന ആരംഭിക്കും.

MORE IN BUSINESS
SHOW MORE