97 പുതിയ ഷോറൂമുകള്‍ തുറക്കാൻ മലബാർ ഗോൾഡ്; 60 എണ്ണം ഇന്ത്യയിൽ

malabar-gold
SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ സാമ്പത്തിക വര്‍ഷം 97 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍  എം.പി അഹമ്മദ്. 60 ഷോറൂമുകള്‍ ഇന്ത്യയിലും 37 ഷോറൂമുകള്‍ വിദേശത്തുമായിരിക്കും ആരംഭിക്കുക. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൂടുതല്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതിയുള്ളതായും  അദ്ദേഹം പറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം  മുപ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനുണ്ടായത്.മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വര്‍ധന.നടപ്പു സാമ്പത്തികവര്‍ഷത്തില്‍ വലിയ വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 97 പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്

2023 മാര്‍ച്ചിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം 373 ആയി ഉയരും. ഇതില്‍ 206 എണ്ണം ഇന്ത്യയിലും 167 എണ്ണം വിദേശ രാജ്യങ്ങളിലുമായിരിക്കും .ഈ സാമ്പത്തിക വര്‍ഷം 20 പുതിയ ഡിസൈന്‍ ആഭരണങ്ങളുടെ ശ്രേണി അവതരിപ്പിക്കാനും പദ്ധതിയുണ്ട്.ഖത്തര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ ആഭരണ നിര്‍മാണ ഫാക്ടറികള്‍ ആരംഭിക്കുമെന്നും   ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.

MORE IN BUSINESS
SHOW MORE