കൂടെ നിന്നവരെ മറന്നില്ല; ജീവനക്കാർക്ക് ബിഎംഡബ്ല്യു കാർ സമ്മാനിച്ച് ഐടി കമ്പനി ഉടമ

car-gift
SHARE

പിന്നിട്ട വഴികളിൽ കൂടെ നിന്നവരെ മറക്കുന്ന വ്യക്തിയായിരുന്നില്ല ചെന്നൈയിലെ കിസ്‌ഫ്‌ളോ എന്ന ഐടി കമ്പനി ഉടമ സരേഷ് സംബന്ധം. സ്ഥാപനത്തിന്റെ ഉയർച്ചയിൽ തനിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചവർക്ക് സരേഷ് നൽകിയത് വിലമതിക്കാനാകാത്ത സമ്മാനങ്ങളായിരുന്നു.  5 ജീവനക്കാർക്ക് ബിഎംഡബ്ല്യു 5 സീരിസ് ആണ് ഇദ്ദേഹം നൽകിയത്.  പത്താം സ്ഥാപക വാർഷികാഘോഷ വേളയിലായിരുന്നു ഈ അപ്രതീക്ഷിത പാരിതോഷികം. 

കിസ്ഫ്‌ളോയുടെ മുതിര്‍ന്ന ജീവനക്കാരായ വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബിഎംഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്.

കമ്പനിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ നടന്ന ചടങ്ങിൽ വച്ചാണ് ഉടമ സരേഷ് സംബന്ധം അപ്രതീക്ഷിത സമ്മാനമായി ആഡംബര കാർ നൽകിയത്. ഏകദേശം 75 ലക്ഷം രൂപ വരുന്ന 530 ഡിയാണ് ജീവനക്കാർക്ക് ലഭിച്ചത്. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ് 2 ഐടി എന്ന കമ്പനി 100 ജീവനക്കാർക്ക് കാർ സമ്മാനമായി നൽകിയിരുന്നു. കമ്പനിയുടെ വളർച്ചയ്ക്കു സഹായിച്ച ജീവനക്കാർക്ക് ലാഭത്തിൽ നിന്നു 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകൾ സമ്മാനിച്ചത്.

MORE IN BUSINESS
SHOW MORE