വിഷുവിന്റെ വരവറിയിച്ച് പടക്ക വിപണി സജീവം

vishu-fire
SHARE

വിഷുവിന്റെ വരവറിയിച്ച് സംസ്ഥാനത്ത് പടക്ക വിപണി സജീവമായി. പതിവുപോലെ ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇക്കുറിയും ആവശ്യക്കാരേറെ. ഇതിനൊപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പടക്കങ്ങളും വിപണി കയ്യടക്കുകയാണ്. 35 രൂപ മുതൽ 12,000 രൂപ വരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്.  500,1000,1500 രൂപ നിരക്കിലുള്ള പടക്ക കിറ്റുകളും ലഭ്യമാണ്. കഴിഞ്ഞ രണ്ട് വർഷത്തെ വിഷുവും കോവിഡ് കൊണ്ടുപോയതിനാൽ ഈ തവണ ഏറെ  പ്രതീക്ഷയിലാണ് കച്ചവടക്കാർ.

MORE IN BUSINESS
SHOW MORE